ഒമാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 1,854 റോഡപകടങ്ങള്‍

01:30 PM Aug 04, 2025 | Suchithra Sivadas

ഒമാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 1,854 റോഡപകടങ്ങളെന്നും ഇതില്‍ 586 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. 

മരിച്ചവരില്‍ 293 പേര്‍ പ്രവാസികളാണ്. ഇതില്‍ 215 പുരുഷന്മാരും 78 സ്ത്രീകളും ഉള്‍പ്പെടും. മരിച്ച ഒമാനികളില്‍ 276 പുരുഷന്മാരും 78 സ്ത്രീകളും ഉള്‍പ്പെടും. മരിച്ച ഒമാനികളില്‍ 279 പുരുഷന്മാരും 17 സ്ത്രീകളും ഉള്‍പ്പെടും.
വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി, വസ്തുക്കളില്‍ ഇടിച്ചുണ്ടായ അപകടം എന്നിവയാണ് കൂടുതലും. വേഗത, മോശമം പെരുമാറ്റം, ഓവര്‍ ടേക്കിങ്, ലഹരി എന്നിങ്ങനെ നിരവധി കാരണങ്ങളാണ് അപകടത്തിന് കാരണം.