പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

08:22 AM Jul 19, 2025 | Suchithra Sivadas

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ബസ് ജീവനക്കാരന്‍ കോഴിക്കോട് അറസ്റ്റില്‍. അരക്കിണര്‍ സ്വദേശി ശബരിനാഥാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതി.


ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്റിലാണ്.

Trending :