+

തിരുവല്ലയിൽ ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവല്ലയിലെ പൊടിയാടിയിൽ ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക് . ബുധനാഴ്ച രാവിലെ എട്ടരയോടെ പൊടിയാടി ജംഗ്ഷനിൽ ആയിരുന്നു സംഭവം.

തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക് . ബുധനാഴ്ച രാവിലെ എട്ടരയോടെ പൊടിയാടി ജംഗ്ഷനിൽ ആയിരുന്നു സംഭവം. സ്റ്റോപ്പിൽ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര - തിരുവല്ല റൂട്ടിൽ ഓടുന്ന രഘു മോൻ എന്ന ബസ്സിൽ നിന്നുമാണ് കുട്ടി തെറിച്ച് വീണത്. സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിൽ എത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു. തങ്ങളുടെ ബസ്സിൽ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ മനു കുമാറിനോട് തട്ടിക്കയറി. 

തുടർന്ന് ചുറ്റും കൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മിൽ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പോലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസ്സിലേക്ക്  കയറുന്നതിനിടെ ഡോർ അടയുകയും ബസ് മുന്നോട്ട് എടുക്കുകയും ചെയ്തതിന് പിന്നാലെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.

facebook twitter