
തിരുവല്ല : വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും വീണ് ജീവനക്കാരൻ മരിച്ചു. കാരയ്ക്കൽ കിഴക്കേത്തലയ്ക്കൽ വീട്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെ മകൻ കെ. പ്രസാദ് ( 55 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം.
പ്രസാദ് ജോലി ചെയ്യുന്ന തുകലശ്ശേരിയിലെ കാർ വർഷോപ്പിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കായി കെട്ടിടത്തിന് മുകളിൽ കയറിയതായിരുന്നു. പണി ചെയ്യുന്നതിനിടെ മേൽക്കൂരയുടെ ആസ്ബറ്റോസ് തകർന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരണപ്പെട്ടു.