തിരുവനന്തപുരത്ത് അക്രമാസക്തനായ നായ 20 ഓളം പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു; നായയെ കണ്ടെത്താനായില്ല

07:34 AM Jul 03, 2025 |


തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. പോത്തന്‍കോട് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ നായയുടെ ആക്രമണം ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെ തുടര്‍ന്നു. എന്നാല്‍ നായയെ കണ്ടെത്താനായില്ല. 

മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് കടിയേറ്റത്. എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. നായയെ കണ്ടെത്താനുള്ള ശ്രമം വീണ്ടും രാവിലെ പുനഃരാരംഭിക്കും.