തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന മലയാളികളുടെ ഓമ്‌നി വാനും സർക്കാർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. തമിഴ്നാട് തിരുവാരൂർ തിരുത്തുറൈ പൂണ്ടിയിൽ ഇന്ന് 6 മണിയോടെയാണ് സംഭവം.
നെയ്യാറ്റിൻകര കാഞ്ഞിരകുളം സ്വദേശികളായ രാജി നാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. റജിനസ്, ഷാഫി, സുനിൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇടയൂർ പോലീസ് കേസെടുത്തു.