തിരുവനന്തപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ച കേസ് ; മൂന്നുപേർ അറസ്റ്റിൽ

08:55 PM Dec 28, 2024 | Neha Nair

ക​ഴ​ക്കൂ​ട്ടം : ക്രി​സ്മ​മ​സ് ദി​വ​സം ബീ​ച്ചി​ലെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ വി​മ​ൽ​ദാ​സ് (35), ജോ​ജോ (25), അ​ഖി​ൽ (35) എ​ന്നി​വ​രാ​ണ് തു​മ്പ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച മു​ൻ വി​രോ​ധം പ​റ​ഞ്ഞു​തീ​ർ​ക്കാ​നെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​യ നെ​ഹ്റു ജ​ങ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നെ​വി​ൻ, നി​ബി​ൻ എ​ന്നി​വ​രെ വി​ളി​ച്ചു​വ​രു​ത്തി വെ​ട്ടു​ക​ത്തി​യും വ​ടി​വാ​ളു​ക​ളും ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ട്ടു​കൊ​ണ്ട നെ​വി​നും നി​ബി​നും ആ​യു​ധം പി​ടി​ച്ചു​വാ​ങ്ങി പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വി​മ​ൽ ദാ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​രു​വ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.