തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

07:23 PM Feb 02, 2025 | Neha Nair

ക​ഴ​ക്കൂ​ട്ടം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം വെ​ടി​വെ​ച്ചാ​ൻ​കോ​വി​ൽ സ്വ​ദേ​ശി സ​ദ്ദാം ഹു​സൈ​ൻ (34) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ 24 ന്, പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും ഒ​രു​മി​ച്ച് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി അ​ച്ഛ​​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും സ്കൂ​ളി​ൽ കൊ​ണ്ടാ​ക്കാം എ​ന്നും പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ബൈ​ക്കി​ൽ ക​യ​റ്റി.

സ​ഹോ​ദ​ര​നെ വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട് ക​ട​യി​ൽ പോ​യി മി​ഠാ​യി വാ​ങ്ങി വ​രാ​മെ​ന്ന് പ​റ​ഞ്ഞാണ് പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ചത്. 29ന് ​ശാ​രീ​രി​ക അ​സ്വ​സ്ഥ​ത വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നാ​ണ് സ​ദ്ദാം ഹു​സൈ​നെ അ​റ​സ്റ്റ് ചെയ്തത്.