+

‘ലഹരി വിമുക്ത തിരുവനന്തപുരം’ ക്യാമ്പയിനിന് ഇന്ന് തുടക്കം; ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം ജില്ലാ സാമുഹ്യനീതി ഓഫീസ് ജില്ലാ ഭരണകൂടത്തിന്‍റെ സഹകരണത്തോടുകൂടിയാണ് നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എന്‍ എസ് എസ്, എന്‍ സി സി , ആസാദ് സേന, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചാവും ക്യാമ്പയിന്‍ നടത്തുക.

തിരുവനന്തപുരം : ‘ലഹരി വിമുക്ത തിരുവനന്തപുരം’ ക്യാമ്പയിനിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലാ സാമുഹ്യനീതി ഓഫീസ് ജില്ലാ ഭരണകൂടത്തിന്‍റെ സഹകരണത്തോടുകൂടിയാണ് നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എന്‍ എസ് എസ്, എന്‍ സി സി , ആസാദ് സേന, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചാവും ക്യാമ്പയിന്‍ നടത്തുക. ക്യാമ്പയിന്‍ ഏപ്രില്‍ 30ന് വൈകുന്നേരം ആറു മണിക്ക് മാനവീയം വീഥീയില്‍ ആരംഭിക്കും.

വിളംബര ജാഥ ജില്ലാ കളക്ടര്‍ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്യും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ മുഖ്യ പ്രഭാഷണം നടത്തും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കലാകാരന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ലഹരിക്കെതിരെ സന്ദേശം നല്‍കുന്ന കലാപരിപാടികള്‍ മാനവീയം വീഥിയില്‍ അവതരിപ്പിക്കും.

facebook twitter