തിരുവനന്തപുരം : മുതലപ്പൊഴിയിൽ പൊഴി മുറിച്ചു. ഇവിടെ ആഴം കൂട്ടുന്നതിനുള്ള പ്രവൃത്തി നിലവില്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം കണ്ണൂരിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കും. ഡ്രഡ്ജർ പ്രവർത്തനസജ്ജമാകാൻ ഒന്നര ദിവസം എടുക്കും എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. മറ്റന്നാളോടുകൂടി പുതിയ ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.