സൊഹാർ: തിരുവനന്തപുരം സ്വദേശി സൊഹാറിൽ നിര്യാതനായി. കോലിയക്കോട് മാണിക്കൽ വെഞ്ഞാറമൂട് സ്വദേശി ഗൗരിശങ്കരത്തിൽ സന്തോഷ് (44) ആണ് ഫലജിൽ മരിച്ചത്. ഫലജിൽ പാചക മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ഷൈജി. പിതാവ്: സുന്ദരൻ ചെട്ടിയാർ. മാതാവ്: സീത. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് മസ്‌കത് കെ.എം.സി.സി കെയർ ടീം അറിയിച്ചു