തിരുവനന്തപുരത്ത് തീപ്പെട്ടി നൽകാത്തതിനാൽ വയോധികനെ കല്ലുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു

04:20 PM Feb 03, 2025 | Neha Nair

തിരുവനന്തപുരം: തീപ്പെട്ടി നൽകാത്തതിനെ തുടർന്ന് വയോധികനെ കല്ലുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. വെള്ളൂർ സ്വദേശി അശോകനാണ് മർദനമേറ്റത്.

മംഗലപുരം സ്വദേശി കൊച്ചുമോനാണ് ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ അശോകന്റെ പല്ല് ഇളകിത്തെറിച്ചു. ചെവിക്കും മുഖത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.