+

സമരം ചെയ്യുന്ന ആശമാർക്ക് പൊങ്കാല കിറ്റ് നൽകി സുരേഷ് ​ഗോപി

ഇന്നലെ രാവിലെ യാത്രക്കിടയിൽ സമര വേദിയിലെത്തി കിറ്റ് വിതരണം ചെയ്യാമെന്ന് ആശമാർക്ക് സുരേഷ് ​ഗോപി ഉറപ്പ് നൽകിയിരുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസക്കാലമായി സെക്രട്ടറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം നടത്തി സുരേഷ് ​ഗോപി. ഇന്നലെ രാവിലെ യാത്രക്കിടയിൽ സമര വേദിയിലെത്തി കിറ്റ് വിതരണം ചെയ്യാമെന്ന് ആശമാർക്ക് സുരേഷ് ​ഗോപി ഉറപ്പ് നൽകിയിരുന്നു. 

വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിക്കുകയായിരുന്നു. ആശാ വർക്കർമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം.

facebook twitter