+

തിരുവനന്തപുരത്ത് മകളെ സുഹൃത്തിനെ കൊണ്ട് ലൈംഗിക ചൂഷണം ചെയ്യിച്ച് അമ്മ

കൗണ്‍സിലിങ്ങിലാണ് പതിനൊന്നുകാരി തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. കുട്ടിയുടെ പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട് കോടതിയില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. 

തിരുവനന്തപുരം : മകളെ സുഹൃത്തിനെ കൊണ്ട് ലൈംഗിക ചൂഷണം ചെയ്യിച്ച് അമ്മ. കൗണ്‍സിലിങ്ങിലാണ് പതിനൊന്നുകാരി തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. കുട്ടിയുടെ പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട് കോടതിയില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. 

സംഭവത്തില്‍ അമ്മയേയും സുഹൃത്തിനെയും പ്രതികളാക്കി പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് മാറ്റിയെന്ന് വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. പിതാവ് ഫ്‌ലാറ്റില്‍ ഇല്ലാത്ത ദിവസം അമ്മ പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാന്‍ പറഞ്ഞുവിടുകയും ഉറക്കത്തിനിടയില്‍ അമ്മയുടെ സുഹൃത്ത് പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്.

facebook twitter