തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് 62കാരി മരിച്ചു

04:25 PM Oct 15, 2025 | Neha Nair

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര ഗ്രാമം സ്വദേശി ശ്രീകുമാരി (62) ആണ് എലിപ്പനി ബാധിച്ച് മരിച്ചത്. 

ഇവർ 3 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.