തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിലുള്ള ഐ.സി.എം.ആർ. പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് III (A), പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് II തസ്തികകളിലേക്കാണ് നിയമനം.
പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് III (A) തസ്തികയിൽ ഒരൊഴിവുണ്ട്. പ്രായപരിധി 35 വയസ്സ്. പ്ലസ് ടു (സയൻസ്), നഴ്‌സിങ് ഡിഗ്രി, കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി എന്നിവ ഉണ്ടായിരിക്കണം. ഐ.സി.എം.ആർ/സർക്കാർ പദ്ധതിയിൽ ഒരു വർഷത്തെ പരിചയവും ജി.സി.പി സർട്ടിഫിക്കറ്റും അഭിലഷണീയം. അപേക്ഷകർ ജൂൺ 17ന് രാവിലെ 11ന് രേഖകളുമായി പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് കക തസ്തികയിലും ഒരൊഴിവുണ്ട്. പ്രായപരിധി 30 വയസ്. പ്ലസ്ടു (സയൻസ്), എം.എൽ.ടി/ ഡി.എം.എൽ.ടി/ തത്തുല്യ ഡിപ്ലോമ, അഞ്ച് വർഷത്തെ പരിചയം (ബി.എസ്.സി ഡിഗ്രി മൂന്ന് വർഷമായി പരിഗണിക്കും) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകർ ജൂൺ 20ന് രാവിലെ 11ന് രേഖകളുമായി പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.