+

തിരുവനന്തപുരത്ത് അംഗൻവാടിയില്‍ മൂന്ന് വയസുകാരിക്ക് മര്‍ദ്ദനം

തിരുവനന്തപുരത്ത് അംഗൻവാടിയില്‍ മൂന്ന് വയസുകാരിക്ക് മര്‍ദ്ദനം

വെ​ഞ്ഞാ​റ​മൂ​ട്: അംഗൻവാടിയില്‍ മൂന്ന് വ​യ​സു​കാ​രി​ക്ക് മ​ര്‍ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ക്ഷ​ക​ര്‍ത്താ​ക്ക​ള്‍ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​നി​ല്‍ പ​രാ​തി ന​ല്കി. വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ ചി​റ​യ്ക്ക​ല്‍ വാ​ര്‍ഡി​ലെ ന​രി​ക്ക​ല്‍ അ​ംഗ​ൻവാ​ടി അ​ധ്യാ​പി​ക ബി​ന്ദു​വി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ല്കി​യ​ത്. വെ​മ്പാ​യം ചി​റ​മു​ക്ക് സീ​നാ മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് ഷാ​ന്റെ​യും സീ​ന​യു​ടെ​യും മ​ക​ള്‍ കെ​ന്‍സ ഐ​റി​നാ​ണ് മ​ർദ​ന​മേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മാ​താ​വ് കു​ട്ടി​യു​ടെ കൈ​യില്‍ അ​ടി​യേ​റ്റ​തി​ന്റെ പാ​ട് കാ​ണു​ക​യും അ​ധ്യാ​പി​ക​യോ​ട് വി​ളി​ച്ച് കാ​ര്യം തി​ര​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ആ​ദ്യം ഒ​ന്നും അ​റി​യി​​െല്ല​ന്നു പ​റ​ഞ്ഞൊ​ഴി​യു​ക​യും പി​ന്നീ​ട് മ​റ്റൊ​രു കു​ട്ടി ക​മ്പു​മാ​യി ഐ​റ​യു​ടെ അ​ടു​ത്ത് നി​ല്ക്കു​ന്ന​ത് ക​ണ്ട​താ​യും പ​റ​ഞ്ഞു. അ​ല്പം ക​ഴി​ഞ്ഞ് അ​ംഗൻവാ​ടി​യി​ലെ മ​റ്റൊ​രു കു​ട്ടി​യു​ടെ ര​ക്ഷ​ക​ര്‍ത്താ​വ് വി​ളി​ച്ച് ത​ന്റെ മ​ക​ളെ അ​ധ്യാ​പി​ക അ​ടി​ച്ചു​വെ​ന്നും ഐ​റ​ക്കും അ​ടി കി​ട്ടി​യെ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞു​വെ​ന്നും അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ഇ​തോ​ടെ സം​ശ​യം ബ​ല​പ്പെ​ടു​ക​യും വാ​സ്ത​വ​മ​റി​യാ​ന്‍ അ​ംഗൻവാ​ടി​യി​ലെ ആ​യ​യെ കാ​ണു​ക​യു​മു​ണ്ടാ​യി. അ​വ​ര്‍ കു​ട്ടി​യെ അ​ധ്യാ​പി​ക മ​ർദി​ച്ച കാ​ര്യം സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ധ്യാ​പി​ക​ക്കെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​നി​ല്‍ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്് ര​ക്ഷ​ക​ര്‍ത്താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

facebook twitter