ഇസ്ലാമാബാദ്: പാകിസ്ഥാൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ജർമ്മൻ നയതന്ത്രജ്ഞനെ ഇസ്ലാമാബാദിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇസ്ലാമാബാദിലെ ഡിപ്ലോമാറ്റിക് എൻക്ലേവിൽ സ്ഥിതി ചെയ്യുന്ന കാരക്കോറം ഹൈറ്റ്സിലെ ഫ്ലാറ്റിലാണ് തോമസ് ഫീൽഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം. രണ്ട് ദിവസമായി ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശങ്കയിലായ എംബസി ജീവനക്കാരാണ് ഫീൽഡറുടെ മൃതദേഹം കണ്ടെത്തിയത്.