+

പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് ഭീ​ഷ​ണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് ഭീ​ഷ​ണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം ത​ല​നാ​ട് സ്വ​ദേ​ശി പു​തു​പ്പ​ള്ളി​മ​റ്റം പി.​ടി. സ​ഞ്ചു(30)​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഒ​രു വ​ര്‍ഷം മു​മ്പാ​ണ് യു​വാ​വ് സ്‌​നാ​പ്​ ചാ​റ്റി​ലൂ​ടെ പെ​ണ്‍കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ടു​ത്തി​ടെ പെ​ണ്‍കു​ട്ടി സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ച​തോ​ടെ പെ​ണ്‍കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​യാ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വ് അ​ട​ക്ക​മു​ള്ള​വ​ര്‍ക്ക് അ​യ​ച്ചു ന​ല്‍കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി നെ​ടു​ങ്ക​ണ്ടം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്. നെ​ടു​ങ്ക​ണ്ടം സി.​ഐ ജെ​ര്‍ലി​ന്‍ വി. ​സ്‌​ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. എ.​എ​സ്.​ഐ ഹ​രി​കു​മാ​ര്‍, സി.​പി.​ഒ സ​ജീ​വ​ന്‍, വ​നി​ത എ.​എ​സ്.​ഐ ശാ​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

facebook twitter