കുവൈത്തിലെ വഫ്രയില്‍ തണുപ്പകറ്റാന്‍ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ നാലു പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ ശ്വാസം മുട്ടി മരിച്ചു. തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികളായ മുഹമ്മദ് യാസിന്‍(31) മുഹമ്മദ് ജുനൈദ് (45) എന്നിവരും ഒരു രാജസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്.
റൂമിന് അകത്ത് നിറഞ്ഞ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അബോധാവസ്ഥയിലായ മറ്റൊരു തമിഴ്‌നാട്ടുകാരന്‍ അപകട നില തരണം ചെയ്തിട്ടില്ല. ജവഹര്‍ അലി മന്ദഗയിലെ സ്വദേശിയുടെ വീട്ടിലെ ജോലിക്കാരാണ് ഇവര്‍. വഫ്രയില്‍ സ്‌പോണ്‍സറുടെ തോട്ടത്തില്‍ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച കനല്‍ തണുപ്പകറ്റാനായി താമസ സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് വാതിലടച്ച് ഉറങ്ങാന്‍ കിടന്നതോടെ പുക മുറിയില്‍ വ്യാപിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.