ഹരിയാന: എ.സി പൊട്ടിത്തെറിച്ച് കുടംബത്തിലെ മൂന്നു പേര് മരിച്ചു. അമ്മയും അച്ഛനും മകളുമാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.സചിന് കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍(48), മകള്‍ സുജന്‍ കപൂര്‍ (13) എന്നിവരാണ് മരണപ്പെട്ടത്.മറ്റൊരു മുറിയിലായിരുന്നു 24 കാരനായ മകന് ആര്യൻ കപൂർ ഉറങ്ങിയിരുന്നത് സ്ഫോടനശബ്ദം കേട്ടയുടന്‍ രക്ഷപ്പെടാനായി ആര്യൻ ജനൽ വഴി പാരപ്പെറ്റിലേക്ക് ചാടി.
ആര്യൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് .ഇവരുടെ വളര്‍ത്തു നായയും അപകടത്തില്‍ മരണപ്പെട്ടു.പുലർച്ചെ ഒന്നരയോടെ നാലുനിലയുള്ള വീടിന്റെ ഒന്നാമത്തെ നിലയിലാണ് ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. രണ്ടാം നിലയിലാണ് കപൂര്‍ കുടുംബം ഉണ്ടായിരുന്നത്. ഒന്നാം നില ഒഴിഞ്ഞുകിടക്കുകയായിരുന്നു.
എ.സി പൊട്ടിത്തേറിച്ചതിനെ തുടര്‍ന്ന ണ്ടായ കനത്ത പുക രണ്ടാം നിലയിലുമെത്തി. ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് നഗമനം. എയര്‍കണ്ടീഷണറില്‍ നിന്നുയര്‍ന്ന വിഷപ്പുകയാണ് മരണകാരണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പൊലിസ് അറിയിച്ചു.