ഉത്തര മേഖല ജയിൽ ഡി.ഐ.ജി യുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന: കണ്ണൂർ ജയിലിൽ നിന്ന് മൂന്ന് മൊബെൽ ഫോണുകളും, 2 ഇയർഫോണുകളും പിടികൂടി

10:03 AM Aug 10, 2025 |


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വി.ജയകുമാറിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

പുതിയ ബ്ലോക്കിന് പിറകിലെ ടാങ്കിന്അടിയിൽ ഒളിപ്പിച്ച നിലയിൽലും ആറാം ബ്ലോക്കിന് പിറകിൽ നിന്നും അഞ്ചാം ബ്ലോക്കിലെ ബാത്ത്‌റൂം വെന്റിലേറ്ററിൽ നിന്നുമാണ് ഫോണുകൾ കണ്ടെടുത്തത്.രണ്ട് ചാർജറുകൾ രണ്ട് ചാർജർ പിന്നുകൾ 2 ഇയർഫോണുകൾ എന്നിവയും കണ്ടെത്തി.സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.