തൃശ്ശൂരിൽ ബസ് മറിഞ്ഞ് അപകടം ; യാത്രക്കാർക്ക് പരിക്ക്

09:28 AM Aug 29, 2025 | Neha Nair

തൃശ്ശൂരിൽ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. പുറ്റേക്കരയിൽ സ്വകാര്യ ബസ് മറിഞ്ഞ് 10 പേർക്കാണ് പരിക്കേറ്റത്. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.

അപകടത്തെ തുടർന്ന് തൃശ്ശൂർ, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവിൽ തുടരുകയാണ്. തൃശൂർ, കുന്നംകുളം റോഡിൽ സർവീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.