ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മസ്‌കത്തില്‍ മരണമടഞ്ഞു. പാറളം, വെങ്ങിണിശ്ശേരി ചൂരേക്കാട്ട് ഷിജിത്ത് (44) ആണ് മരിച്ചത്.
ചൂരേക്കാട്ട് ശ്രീധരന്റെയും ഇന്ദിരയുടേയും മകനാണ് .ഭാര്യ അജിത
മസ്‌കത്തിലെ വാദി കബീറിലെ സ്വകാര്യ സ്ഥാപനത്തില്‍ സ്വര്‍ണപണിക്കാരനായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മസ്‌കത്ത് ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മസ്‌കത്തില്‍ മരിച്ചു
01:15 PM Jan 09, 2025
| Suchithra Sivadas