+

ബന്ധുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ തൃശ്ശൂര്‍ സ്വദേശി തീവണ്ടിയില്‍നിന്ന് വീണ് മരിച്ചു

ബന്ധുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ തൃശ്ശൂര്‍ സ്വദേശി തീവണ്ടിയില്‍നിന്ന് വീണ് മരിച്ചു.കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെ(56)യാണ് കർണാടകയിലെ കാർവാറില്‍ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ തൃശ്ശൂര്‍ സ്വദേശി തീവണ്ടിയില്‍നിന്ന് വീണ് മരിച്ചു.കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെ(56)യാണ് കർണാടകയിലെ കാർവാറില്‍ തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗോവയിലുള്ള മറ്റൊരു ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു ബേബി. ഗോവയില്‍ ഇറങ്ങാറായ സമയത്ത് ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തത് റെയില്‍വേ പോലീസ് ആയിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്മിൻ കുവൈത്തില്‍ നഴ്സാണ്. മക്കള്‍ എല്‍റോയ്, എറിക്.

facebook twitter