തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കലോത്സവ നടത്തിപ്പിലെ അപാകതകളെപ്പറ്റി ചോദിച്ചവരെ ആക്രമിച്ച കേസിലാണ് അക്ഷയ് (20), ആദിത്യന്‍ (19), സാരംഗ് (20) എന്നിവര്‍ പിടിയിലായത്. ആലുവ മുപ്പത്തടത്തുനിന്നാണ് ഇവരെ പിടികൂടിയത്.