തൃശ്ശൂരിൽ ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

03:26 PM Apr 18, 2025 | AJANYA THACHAN

തൃശ്ശൂര്‍: പാലപ്പിള്ളിയില്‍ ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കുണ്ടായി എസ്റ്റേറ്റ് ജീവനക്കാരനായ കുഞ്ഞിപ്പയും ഭാര്യയും കുഞ്ഞും ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. ഇന്നലെ രാത്രി ഇവര്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിക്കൊമ്പന്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആക്രമണസ്വഭാവത്തോടെ ആന ഇവര്‍ക്കുനേരെ പാഞ്ഞുവരികയായിരുന്നു. തുടര്‍ന്ന് വെള്ളികുളങ്ങര ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി അവരുടെ ജീപ്പില്‍ ആണ് ഇവരെ വീട്ടില്‍ എത്തിച്ചത്.