+

ഒടിടിയിലും കൈയടി തുടരും? സ്ട്രീമിംഗിലെ മറുഭാഷാ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് തുടരും. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും ഇല്ലാതെ ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. എന്നാൽ ആദ്യ ഷോകളോടെ തന്നെ ചിത്രം ജനപ്രീതിയേക്ക് ഉയർന്നു. ആദ്യ ദിനം മുതൽ ലഭിച്ച വൻ മൗത്ത് പബ്ലിസിറ്റിയിൽ ബോക്സ് ഓഫീസ് പിന്നീട് നടന്നത് ചരിത്രം. 36-ാം ദിനമായ ഇന്നാണ് ചിത്രം ഒടിടിയിൽ എത്തിയത്

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് തുടരും. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും ഇല്ലാതെ ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. എന്നാൽ ആദ്യ ഷോകളോടെ തന്നെ ചിത്രം ജനപ്രീതിയേക്ക് ഉയർന്നു. ആദ്യ ദിനം മുതൽ ലഭിച്ച വൻ മൗത്ത് പബ്ലിസിറ്റിയിൽ ബോക്സ് ഓഫീസ് പിന്നീട് നടന്നത് ചരിത്രം. 36-ാം ദിനമായ ഇന്നാണ് ചിത്രം ഒടിടിയിൽ എത്തിയത്. തിയറ്ററുകളിലെയും ഒടിടിയിലെയും സിനിമകളുടെ സ്വീകാര്യതയിൽ പലപ്പോഴും വ്യത്യാസം ഉണ്ടാവാറുണ്ട്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ ഒടിടിയിലും തിയറ്ററിൽ അത്ര നല്ല അഭിപ്രായം നേടാത്ത ചിത്രങ്ങൾ ഒടിടിയിൽ അങ്ങനെ നേടിയിട്ടുമുണ്ട്. എന്നാൽ തുടരുമിൻറെ കാര്യത്തിൽ ഒടിടിയിലും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മലയാളികൾക്കൊപ്പം മറുഭാഷാ പ്രേക്ഷകരിൽ നിന്നും ഒടിടി റിലീസിൻറെ ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.

മസ്റ്റ് വാച്ച് എന്നാണ് ദേവ എന്നയാളുടെ തെലുങ്കിലുള്ള എക്സ് പോസ്റ്റ്. അപാരമായ ആഴത്തിലും സത്യസന്ധതയോടെയുമാണ് മോഹൻലാൽ സാർ ആ റോൾ നിർവ്വഹിച്ചിരിക്കുന്നത്. ഓരോ വികാരവും നേരായി അനുഭവപ്പെടുന്നു. ഓരോ നിമിഷവും നിങ്ങളോടൊപ്പം നിലകൊള്ളും. സമീപകാലത്തെ ഗംഭീര സിനിമയിൽ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ, എന്നാണ് ദേവയുടെ പോസ്റ്റ്. പ്രതീക്ഷകളൊന്നുമില്ലാതെ കാണൂ. ഒരു ഗംഭീര ചിത്രമാണ് നിങ്ങളെ കാത്തിരിക്കുന്നത്, എന്നാണ് വിഗ്നേഷ് ഡി എസ് കെ എന്ന തമിഴ് പ്രേക്ഷകൻറെ പോസ്റ്റ്. ബാത്ത്റൂം സീനിലെ മോഹൻലാലിൻറെ പ്രകടനമാണ് ഒടിടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും ഷെയർ ചെയ്യപ്പെടുന്ന വീഡിയോ. ഇത് അഭിനയമാണെന്ന് മാത്രം പറയരുത് എന്നാണ് ഈ വീഡിയോയ്ക്കൊപ്പം ഏറ്റവും പ്രചരിക്കപ്പെടുന്ന ഒരു വാചകം.

facebook twitter