കഴിഞ്ഞ ദിവസം മമ്മൂട്ടി വിനായകൻ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രമായ കളങ്കാവൽ തീയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഇറങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ സിനിമ കൈവരിച്ചത് മികച്ച പ്രതികരണങ്ങളാണ്.
മൗത്ത് പബ്ളിസിറ്റിയിലൂടെയാണ് സിനിമയുടെ വിജയമുണ്ടായിരിക്കുന്നതെന്ന് നിരൂപകരും ചൂണ്ടി കാണിക്കുന്നു. ഇന്നത്തെ കാലത്ത് ഇറങ്ങിയതിന് ശേഷം പോസിററ്റീവ് റിവ്യൂകളും കമൻ്റുകളും മാത്രമായി ഒരു സിനിമ തീയേറ്ററുകളിൽ ഓടുകയെന്നതും വലിയ കാര്യമാണെന്നതാണ് സിനിമ പ്രേമികളുടെ വിലയിരുത്തൽ. അതോടൊപ്പം തന്നെ ബുക്ക് മൈ ഷോയുടെ ടിക്കറ്റ് ബുക്കിംഗ് കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്. സിനിമിയുടെ വിജയത്തിനെ സൂചിപ്പിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന കണക്കുകൾ. ബുക്ക് മൈ ഷോയിലൂടെ മാത്രം ഒരു ലക്ഷത്തി എഴുപത്തിയാറായിരം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. എട്ട് സിനിമകളാണ് പട്ടികയിൽ പെടുന്നത്. ഇതിൽ രണ്ടാം സ്ഥാനമാണ് കളങ്കാവലിനുള്ളത്. ഒന്നാം സ്ഥാനത്ത് രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദറാണ്. ചിത്രത്തിന്റേതായി നാല് ലക്ഷത്തി അറുപത്തി രണ്ടായിരം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ദിവസം കഴിയുന്തോറും ഹിറ്റടിച്ചു കൊണ്ടിരിക്കുകയാണ് കളങ്കാവൽ. മമ്മൂട്ടി പ്രതി നായകനും വിനായകൻ നായകമനുമായെത്തിയ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിതിൻ കെ ജോസാണ്.