തിരുപ്പതി ക്ഷേത്രത്തിലെ അപകടം ; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ സര്‍ക്കാര്‍

07:17 AM Jan 10, 2025 | Suchithra Sivadas

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാ സര്‍ക്കാര്‍. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അപകടത്തിനിരയായവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം വീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം നടന്നത്.വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മലയും ഉണ്ടായിരുന്നു. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.നിലത്തു വീണു പോയവരാണ് മരിച്ചത്.