+

പി വി അന്‍വറിനെ ബംഗാളിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം

കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച നടക്കുക.

മുന്‍ നിലമ്പൂര്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം. കൂടിക്കാഴ്ച്ചക്കായി ബംഗാളിലേക്ക് എത്താനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായാണ് കൂടിക്കാഴ്ച്ച.

കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്

ലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരിക്കുന്നതിലുള്ള ആലോചനയും കൂടിക്കാഴ്ചയില്‍ നടക്കുമെന്നാണ് സൂചന.

facebook twitter