നമ്മുടെ ശരീരഭാഗങ്ങളിൽ അഞ്ച് സ്ഥലത്ത് കൈകൊണ്ട് സ്പർശിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അഞ്ചിൽ നാല് സ്ഥലങ്ങളും നമ്മുടെ മുഖത്താണ്. ചെവിയുടെ ഉൾഭാഗത്ത് കൈവിരലുകൾ ഉപയോഗിച്ച് ചൊറിയുന്നത് ഒഴിവാക്കുക. മൈന്യൂട്ട് ഏരിയയായ ഇവിടെ കൈവിരൽ കടത്തി ചൊറിയുന്നതും ചെവിക്കായം ഇളക്കാൻ ശ്രമിക്കുന്നതും അണുബാധയക്ക് കാരണമാകും. വിലരിലൂടെ ബാക്ടീരിയ കാതിനുള്ളിലേക്ക് പ്രവേശിച്ച് പഴുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇനി രണ്ടാമത്തേത് കണ്ണാണ്. കണ്ണിൽ പൊടി വീഴുമ്പോഴോ കണ്ണ് കടിക്കുമ്പോഴോ വിരലുകൾ ഉപയോഗിച്ച് ഒരിക്കലും തിരുമ്മരുത്. കൂടാതെ വിരലോ നഖമോ ഉപയോഗിച്ച് പൊടി നീക്കം ചെയ്യാനും മുതിരരുത്. കണ്ണ് തിരുമുമ്പോൾ അത് കണ്ണിനുള്ളിലും കൃഷ്ണമണിയിലും സ്ക്രാച്ച് വീണ് മുറിവുണ്ടായി അണുബാധയ്ക്കും അതുവഴി കാഴ്ച ശക്തി കുറയുന്നതിനും വഴിവെയ്ക്കും.
വിരൽ സ്പർശം ഒഴിവാക്കേണ്ട മൂന്നാമത്തെ സ്ഥലം വായ ആണ്. ആഹാരസാധനങ്ങൾ വായ്ക്കുള്ളിലോ പല്ലിനിടയിലോ കുടുങ്ങുമ്പോൾ അത് നീക്കം ചെയ്യാൻ വിരൽ ഉപയോഗിക്കുമ്പോൾ നഖത്തിനിടയിലുള്ള ബാക്ടീരിയകൾ വായ്ക്കുള്ളിലേക്കും അവിടെ നിന്ന് വയറിലേക്കും കടക്കും. ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നവും ചെറുതല്ല.
നാലാമനായ മൂക്കും ചില്ലറക്കാരനല്ല. മൂക്കിലും വിരൽ കടത്തി വൃത്തിയാക്കാൻ ശ്രമിക്കുന്നതും ഒഴിവാക്കേണ്ട ഒന്നാണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
നഖങ്ങളുടെ അടിഭാഗമാണ് അഞ്ചാമത്തേത്. ഇതും കരപ്രേയോഗം മാറ്റി നിറുത്തേണ്ട സ്ഥലമാണ്. ഡോക്ടർമാർ പറയുന്നത് ഗൗരവമായി എടുക്കേണ്ടത് എന്തുകൊണ്ടെന്ന് തെളിവുകൾ നിരത്തി തന്നെ അവർ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ മുന്നിൽ പലരോഗങ്ങളുമായി എത്തുന്നവരിലെ പരിശോധനയാണ് ഈ അവയവങ്ങൾ കരുതലോടെ സംരക്ഷിച്ചു കൊണ്ടുപോകണമെന്നതിലേക്ക് വിരൽ ചൂണ്ടുന്നത്