പത്തനംതിട്ട: സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് അപകടമുണ്ടായത്.
മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നെന്നാണ് വിവരം.
Trending :