+

താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം.ഇതുവഴിയുള്ള മള്‍ട്ടി ആക്സില്‍ ഭാരവാഹനങ്ങള്‍ വഴി തിരിച്ചു വരും.ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരം വഴി കടത്തിവിടും.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം.ഇതുവഴിയുള്ള മള്‍ട്ടി ആക്സില്‍ ഭാരവാഹനങ്ങള്‍ വഴി തിരിച്ചു വരും.ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരം വഴി കടത്തിവിടും.

താമരശ്ശേരി ചുരം 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിൻ ഉപയോഗിച്ച്‌ ലോറിയില്‍ കയറ്റുന്നതിനാല്‍ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളില്‍ ഗതാഗതം തടസപ്പെടും.

എയർപോർട്ട്, റയില്‍വേ സ്റ്റേഷൻ, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.

facebook twitter