
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുംഅറിയിപ്പുണ്ട്. ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
എറണാകുളം തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പവര്‍ ഹൗസ് ജംഗ്ഷന്, കോണ്‍വെന്റ് സ്ക്വയര്‍ കണ്ണന് വര്‍ക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷന് വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക.
എ സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന് വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക.
കൂടാതെ വസതിയില്‍ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ മങ്കൊമ്പ് പൂപ്പള്ളി യില്‍ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയില്‍ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.
കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന് വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക. ചെറിയ വാഹനങ്ങള്‍ ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്യുക.
വസതിയിലെ പൊതു ദര്‍ശ്ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതല്‍ 23 രാവിലെ 11 വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.