''മധുര കണക്ക് '' ചിത്രത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു

08:13 PM Jun 19, 2025 | AVANI MV


ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് "മധുര കണക്ക് " ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരംഗ് , സനൂജ,ആമിനാ നിജാം,കെ പി ഏ സി  ലീല,രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.