അവനല്ല. ഇതിനൊക്കെകാരണം അവളാ....സുമതി.എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം - സുമതിനെ...ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും....എടാ...എട... യക്ഷിടെ തന്തക്കു വിള്യക്കുന്നോടാ ....ഇന്നു പുറത്തുവിട്ട സുമതി വളവ് എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തഭാഗങ്ങളാണ് ഇത്. ഇന്നാട്ടുകാരുടെ പ്രതികരണങ്ങൾ.മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.ഒരു നാടിനെ ഭയത്തിൻ്റേയും, ഉദ്വേഗഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതി എന്ന പെണ്ണിൻ്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നുനിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്.