'തെളിവ് സഹിതം' ചിത്രത്തിൻ്റെ ട്രൈലർ റിലീസ് ചെയ്തു

08:05 PM Jun 05, 2025 | AVANI MV

ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ  സക്കീർ മണ്ണാർമല സംവിധാനം ചെയ്ത  'തെളിവ് സഹിതം'
എന്ന ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ട്രൈലർ പ്രശസ്ത സിനിമ താരം അനു സിതാര യുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ്  എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമായ തെളിവ് സഹിതം.