കോഴിക്കോട് - പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ശനിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സര്‍വ്വീസ് ഉണ്ടാകും.
രാവിലെ 10.10 ന് കോഴിക്കോട് നിന്നും അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷ്യലായി ഓടിത്തുടങ്ങുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.05 ന് പാലക്കാട്ടെത്തും. തിരികെ 1.50 ന് പുറപ്പെട്ട് കണ്ണൂരില്‍ 7.40 ന് തിരിച്ചെത്തും.
Trending :
ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിന്‍ ആണ് പാലക്കാട്ടേയ്ക്ക് നീട്ടിയത്. പുതിയ ട്രെയിന്‍ ശനിയാഴ്ചകളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമാവും സര്‍വീസ് നടത്തുക. ഈ മാസം 23 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്.