+

കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.

കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കില്‍ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ്സ് രണ്ടു മണിക്കൂര്‍ വൈകിയാകും സര്‍വീസ് ആരംഭിക്കുക. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു.

തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 3 മണിക്കൂര്‍ അഞ്ച് മിനിറ്റ് വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. തിരുനെല്‍വേലിയില്‍ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെല്‍വേലി  ജാംനഗര്‍ എക്‌സ്പ്രസിന്റെ(ട്രെയിന്‍ നമ്പര്‍ 19577) സമയം പുനഃക്രമീകരിച്ചു. 9 മണിക്കൂര്‍ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്‌ക്കേ തിരുനെല്‍വേലിയില്‍ നിന്നും പുറപ്പെടൂ. തിരുനെല്‍വേലിയില്‍ എത്തിച്ചേരേണ്ട 19578 ജാംനഗര്‍  തിരുനെല്‍വേലി എക്‌സ്പ്രസ്സ് വൈകിയതാണ് കാരണം.

മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 53 മിനിറ്റ് വൈകി യാത്ര അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോര്‍ ഒരു മണിക്കൂര്‍ 6 മിനിറ്റ് വൈകിയാണ് ഓടുന്നത്. എംജിആര്‍ ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് 21 മിനിറ്റും വൈകിയാണ് ഓടുന്നത്. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

facebook twitter