+

ട്രാന്‍സ്‌ഫോമര്‍ കള്ളൻ കൊണ്ട് പോയി ; ഉത്തര്‍പ്രദേശിലെ സൊറാഹ ഗ്രാമം ഇരുട്ടിലയിട്ട് 25 ദിവസം

ട്രാന്‍സ്‌ഫോമര്‍ മോഷണം പോയി. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമം 25 ദിവസമായി ഇരുട്ടില്‍. വൈദ്യുതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും

ലഖ്‌നൗ : ട്രാന്‍സ്‌ഫോമര്‍ മോഷണം പോയി. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമം 25 ദിവസമായി ഇരുട്ടില്‍. വൈദ്യുതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ല. പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തനായില്ല.

അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം ഇരുട്ടില്‍ മുങ്ങുമ്പോൾ അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇത് ഏറെ ബാധിച്ചത്. വൈദ്യുതി തടസ്സം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി ഗ്രാമത്തലവന്‍ സത്പാല്‍ സിങ് പറഞ്ഞു.

പുതിയ ട്രാന്‍സ്‌ഫോമര്‍ ഉടന്‍ വരുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

facebook twitter