ചേരുവകൾ
ചിക്കൻ – 250 ഗ്രാം
മുട്ട – 4
Trending :
സവാള – 1
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് – 2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
വെളിച്ചെണ്ണ
ബട്ടർ
തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം.
പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക.
ഇതിലേക്കു പൊടിച്ച ചിക്കൻ, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
മുട്ടയിലേക്കു ചിക്കൻ മിക്‌സ് ചേർത്ത് ഇളക്കണം.
പാനിൽ ബട്ടർ പുരട്ടി, ചിക്കൻ മുട്ട മിക്‌സ് അതിലേക്ക് ഒഴിച്ച് പാൻ അടച്ച് ചെറിയ തീയിൽ വേവിക്കുക