ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

06:56 AM Aug 19, 2025 | Suchithra Sivadas

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. കാംഗ്ര മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ധര്‍മ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയര്‍ന്ന അപകട സാധ്യതയുള്ള സീസ്മിക് സോണ്‍ 5ല്‍ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല.


ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്.