+

തിരുവനന്തപുരത്ത് വധശ്രമക്കേസ് പ്രതികൾക്കെതിരെ കാപ്പ ചുമത്തി

തിരുവനന്തപുരത്ത് വധശ്രമക്കേസ് പ്രതികൾക്കെതിരെ കാപ്പ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികൾ വധശ്രമ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും കാപ്പ കോസ് ചുമത്തി. മംഗലപുരം സ്വദേശികളായ മുഹമ്മദ് അഷ്റഫ് (30), ഷഹീൻ കുട്ടൻ (30) എന്നിവർക്കെതിരെയാണ് വീണ്ടും കാപ്പ കേസ് ചുമത്തിയത്. മോഹനപുരം സ്വദേശി നൗഫലിനെ (27) കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ റിമാൻഡിലായിരുന്നത്. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഇവരെ കാപ്പ നിയമ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം നേരത്തെ 2023ലും ഇവർ കാപ്പാ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷെഹിൻ കുട്ടനെതിരെ പോക്സോ കേസടക്കം പതിനഞ്ചും, മുഹമ്മദ് അഷ്റഫിനെതിരെ ഇരുപത്തിയഞ്ചും കേസുകളുണ്ട്.

facebook twitter