ആണവപദ്ധതി പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചര്‍ച്ച ഒമാനില്‍

01:26 PM Apr 09, 2025 | Suchithra Sivadas

ആണവപദ്ധതി പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നത തല ചര്‍ച്ച ശനിയാഴ്ച ഒമാനില്‍ നടക്കും. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പങ്കെടുക്കും. ചര്‍ച്ച സ്ഥിരീകരിച്ച ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഹ്ചി ഒമാന്‍ മധ്യസ്ഥരുമായാണ് സംഭാഷണമെന്നും ടിവി അഭിമുഖത്തില്‍ വ്യക്തമാക്കി.
യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്നും മധ്യസ്ഥരുമായി ചര്‍ച്ചയാകാമെന്നും കഴിഞ്ഞാഴ്ച ഇറാന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നതെന്നാണ് ട്രംപ് അവകാശപ്പെട്ടത്.