നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനമായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ വലിയ തോതിലുള്ള നാടുകടത്തല്‍ ഓപ്പറേഷന് ‘വിപത്ത്’ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ.
ട്രംപിന്റെ കടുത്ത തീരുമാനം, പാവപ്പെട്ടവരെ സൃഷ്ടിക്കുമെന്നാണ് ഇറ്റാലിയന്‍ ചാനലായ നോവിന് നല്കിയ അഭിമുഖത്തില്‍ മാര്‍പാപ്പ വ്യക്തമാക്കിയത്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ തിരിച്ചെത്തുന്ന ട്രംപ്, അമേരിക്കയിലെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന്’ ആയിരിക്കും ഇതെന്നാണ് ട്രംപിന്റെ വാദം. 2017-ല്‍ വൈറ്റ് ഹൗസിലെ ആദ്യ ടേമില്‍ അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ട്രംപിനെ വത്തിക്കാനില്‍ സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, മുന്‍കാലങ്ങളില്‍ അദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അര്‍ജന്റീനിയന്‍ ജെസ്യൂട്ട്, അമേരിക്കന്‍ തിരഞ്ഞെടുപ്പ് സീസണില്‍ ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ മനോഭാവങ്ങളെ ‘ഭ്രാന്ത്’ എന്ന് വിളിക്കുകയുമായിരുന്നു. അതേസമയം,78 കാരനായ ട്രംപ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.