+

ട്രംപിന്റെ പുതിയ നീക്കം, മൈക്ക് വാട്‌സിനെ ദേശീയ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് നീക്കി, യുഎന്‍ അംബാസിഡര്‍ ചുമതല

അമേരിക്കയുടെ യുഎന്‍ അംബാസ്സഡറാക്കിയാണ് വാള്‍ട്‌സിന് പകര ചുമതല നല്‍കിയിരിക്കുന്നത്. 

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ അഴിച്ചുപണിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി ട്രംപ്. അമേരിക്കയുടെ യുഎന്‍ അംബാസ്സഡറാക്കിയാണ് വാള്‍ട്‌സിന് പകര ചുമതല നല്‍കിയിരിക്കുന്നത്. 

അതേസമയം, വാള്‍ട്‌സിന് പകരം മാര്‍ക്കോ റുബിയോ താല്‍കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ പുതിയ യുഎന്‍ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോര്‍ക്കില്‍  അമേരിക്കയുടെ യുഎന്‍ മിഷന്  മൈക്ക് വാള്‍ട്‌സ് നേതൃത്വം നല്‍കും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് പുറത്തേക്കെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്‌സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യെമന്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്‌നല്‍ ചാറ്റില്‍ മാധ്യമപ്രവര്‍ത്തകനെ തെറ്റായി ഉള്‍പ്പെടുത്തിയത് മൈക്ക് വാള്‍ട്ട്‌സ് ആയിരുന്നു.   യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികള്‍ മാധ്യമപ്രവര്‍ത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോര്‍ന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൈക്ക് വാള്‍ട്ട്‌സ് ഏറ്റെടുത്തിരുന്നു. 
ഇതിന് പിന്നാലെയാണ് മൈക്ക് വാള്‍ട്ട്‌സ് സുപ്രധാന സ്ഥാനത്തുനിന്ന് പുറത്തേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

facebook twitter