+

കോ​ത​മം​ഗ​ലത്ത് ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യ: മൂന്ന് പേർ കൂടി അറസ്റ്റിൽ

ടി.​ടി.​സി വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡ് തോ​പ്പി​ൽ പ​റ​മ്പി​ൽ റ​മീ​സി​ൻറെ മാ​താ​പി​താ​ക്ക​ളാ​യ റ​ഹി​മോ​ൻ (47), ഷെ​റീ​ന (46), സു​ഹൃ​ത്ത് ക​രു​മാ​ലൂ​ർ വെ​സ്‌​റ്റ് വെ​ളി​യ​ത്തു​നാ​ട് പാ​റ​ന ജ​ങ്​​ഷ​ൻ ക​റു​കാ​ശേ​രി അ​ബ്ദു​ൽ സ​ഹ​ദ് (25) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.


കോ​ത​മം​ഗ​ലം: ടി.​ടി.​സി വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡ് തോ​പ്പി​ൽ പ​റ​മ്പി​ൽ റ​മീ​സി​ൻറെ മാ​താ​പി​താ​ക്ക​ളാ​യ റ​ഹി​മോ​ൻ (47), ഷെ​റീ​ന (46), സു​ഹൃ​ത്ത് ക​രു​മാ​ലൂ​ർ വെ​സ്‌​റ്റ് വെ​ളി​യ​ത്തു​നാ​ട് പാ​റ​ന ജ​ങ്​​ഷ​ൻ ക​റു​കാ​ശേ​രി അ​ബ്ദു​ൽ സ​ഹ​ദ് (25) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ക​റു​ക​ട​ത്തെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. റ​മീ​സ് അ​റ​സ്‌​റ്റി​ലാ​യ​തോ​ടെ ഒ​ളി​വി​ൽ​പോ​യ റ​ഹി​മോ​നെ​യും ഷെ​റീ​ന​യെ​യും സേ​ല​ത്തെ ലോ​ഡ്‌​ജി​ൽ നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും പി​ടി​യി​ലാ​യ​തോ​ടെ അ​ബ്ദു‌​ൽ സ​ഹ​ദ് ബി​നാ​നി​പു​രം സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. റ​മീ​സി​നെ ബു​ധ​നാ​ഴ്ച പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങും. മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്‌.​പി പി.​എം. ബൈ​ജു​വി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 

facebook twitter