ഈ തുളസി വീട്ടിലുണ്ടോ ? എങ്കിൽ വേ​ഗം കളയൂ ; കർക്കടകം തുടങ്ങുന്ന മുന്നേ വീടിന് പുറത്ത് കളയേണ്ട വസ്തുക്കൾ !

06:30 PM Jul 14, 2025 | Neha Nair

മലയാള വർഷത്തിന്റെ അവസാന മാസമായ കർക്കിടകത്തെ  ശ്രദ്ധയോടെയും വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് കരുതപ്പെടുന്നത്. കർക്കടകമെന്ന് കേൾക്കുമ്പോൾ പഴയ തലമുറയുടെ മനസ്സിൽ തെളിയുന്നത് ഇല്ലായ്മയുടേയും വറുതിയുടേയും ചിത്രമാണ്. അതുകൊണ്ടാണ് കർക്കടകത്തെ പഞ്ഞമാസം എന്ന് ചിലർ വിളിച്ചു പോന്നിരുന്നത്. എന്നാൽ, ഇന്ന് കർക്കടകത്തെ രാമായണമാസമായി ആചരിച്ചു വരുന്നു. 

ജൂലൈ 17 വ്യാഴാഴ്ചയാണ് കർക്കടകമാസം. വിഷ്ണു, ലക്ഷ്മീ ഭഗവന്മാരുടെ അനുഗ്രഹം വരുന്നത്. കർക്കടക മാസം വരുന്നതിന് മുൻപേ നാം ചില അശുഭകരമായ വസ്തുക്കൾ എടുത്തു നീക്കുന്നത് ലക്ഷ്മീദേവിയെ സ്വാഗതം ചെയ്യാനും സർവൈശ്വത്തിനും സഹായിക്കുന്നു. ഏതെല്ലാം വസ്തുക്കളാണ് കർക്കിടകം ഒന്നിന് മുന്നായി കളയേണ്ടത് എന്നറിയാം.

തുളസി 

വീടിന് മുന്നിലോ വീട്ടിലോ തുളസി മുരടിച്ച രൂപത്തിലുണ്ടെങ്കിൽ അത് നീക്കുക. ഇതിന്റെ ഭാഗങ്ങൾ ഉണങ്ങിയെങ്കിൽ ഇത് ഒടിച്ചു നീക്കുക. തുളസി വീട്ടിൽ ഇല്ലെങ്കിൽ വീടിനു മുന്നിൽ ഒരു തുളസിത്തൈ വച്ചുപിടിപ്പിയ്ക്കുക. കരിഞ്ഞതോ മുരടിച്ചതോ ആയ തുളസി കർക്കടകമാസത്തിൽ വീടിനു മുന്നിൽ ഉണ്ടാകരുത്.

അടുത്തത് വീടിന്റെ കന്നിമൂലയാണ്. വീടിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ മാറാല പിടിച്ചാൽ ഇത് നീക്കണം. വീട്ടിൽ കർക്കടകം 1ന് മുന്നായി മാറാല നീക്കണം. കന്നിമൂലയിൽ നിന്ന് തീർച്ചയായും മാറ്റുക. ഇത് വീടിന് പുറത്തായാലും അകത്തായാലും.

അടുത്തത് കത്തിയ്ക്കുന്ന നിലവിളക്കിന് ചോർച്ചയുണ്ടോയെന്ന് നോക്കണം. നിലവിളക്കിന്റെ പാദഭാഗത്ത് എണ്ണ വന്നുനിന്നാൽ, അല്ലെങ്കിൽ താലത്തിൽ വിളക്കു വച്ചാണ് കത്തിയ്ക്കുന്നതെങ്കിൽ ആ താലത്തിൽ എണ്ണ കെട്ടി നിൽക്കും. ചോർച്ചയുള്ള നിലവിളക്ക് മാറ്റുക. കർക്കടകമാസത്തിൽ പ്രത്യേകിച്ചും ഇത്തരം നിലവിളക്ക് പാടില്ല. 

ധനസ്ഥാനം

അടുത്തത് വീട്ടിലെ ധനസ്ഥാനം വൃത്തിയാക്കുക. അതായത് പണം വയ്ക്കുന്നത് അലമാരയിലോ പെട്ടിയിലോ ആണെങ്കിൽ കീറിപ്പറഞ്ഞതും ഉപയോഗശൂന്യവുമായ വസ്തുക്കൾ നീക്കുക. ഇത് തുണികളാണെങ്കിലും പേപ്പറാണെങ്കിലും എല്ലാം നീക്കുക.

അടുത്തത് വീടിന്റെ മുറ്റമാണ്. വടക്കു കിഴക്കേ ഭാഗം, നാം ഇറങ്ങുന്ന ഭാഗം എന്നിവിടങ്ങൾ പ്രത്യേകിച്ചും. ഉണങ്ങിയ വൃക്ഷലതാദികൾ, പൊട്ടിയ ചെടിച്ചട്ടികൾ എന്നിവ ഉണ്ടെങ്കിൽ മാറ്റുക. കർക്കടകപ്പുലരിയിൽ ഇവ കണി കാണുന്നത് തന്നെ ഏറെ ദോഷമാണ്. ഇത് കണി കണ്ടാൽ ജീവിതത്തിൽ തകർച്ചയാകും ഫലം. 

പൂജാമുറി

ഇതുപോലെ പൂജാമുറിയും വൃത്തിയാക്കണം. ഉണങ്ങിയതും കരിഞ്ഞതുമായി പൂക്കളും പൂഷ്പഞ്ജലി ഇലകളുമെല്ലാം നീക്കുക. ഇതുപോലെ നിലവിളക്കുകൾ ഉപയോഗശൂന്യമായത് നീക്കാം. ഉപയോഗിയ്ക്കാത്തവ നല്ലതുപോലെ തുടച്ച് വൃത്തിയാക്കി വയ്ക്കാം. ദൈവങ്ങളുടെ പൊട്ടിയതായ വിഗ്രഹങ്ങളും കീറിയ കലണ്ടറുകളുമെല്ലാം നീക്കുക. ഇതുപോലെ നിറം മങ്ങിയ ചിത്രങ്ങളും.

നിലച്ച ക്ലോക്കും മാറ്റണം, കൂടാതെ പഴയ കലണ്ടറും മാറ്റണം. ഇതുപോലെ തന്നെ നടക്കാത്ത ക്ലോക്കും പാടില്ല. വാസ്തു പ്രകാരം ഇവ രണ്ടിനും ഏറെ പ്രാധാന്യമുണ്ട്. ഇവ നെഗറ്റീവിറ്റിയാണ്. വീട്ടിലെ പ്രധാന വാതിലും അരിപ്പാത്രവും തുടച്ച് വൃത്തിയാക്കി വയ്ക്കുക. പൊടിയോ അഴുക്കോ മാറാലയോ ഉണ്ടെങ്കിൽ ഇതെല്ലാം തന്നെ നീക്കുക. ഇതുപോലെ പഴകിയ ഭക്ഷണ വസ്തുക്കളും നീക്കുക.