+

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ്, 12 വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്.

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ്, 12 വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്.ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം തലച്ചോറിനെ ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉള്‍പ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ചത്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 56കാരി ഇന്നലെ മരിച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലായിരുന്നു. ഈ മാസം നാലിനാണ് ശോഭനക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.മലപ്പുറം സ്വദേശിയായ 10 വയസ്സുള്ള ഒരു കുട്ടിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.

ഈ കുട്ടിയും കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് തുടരുകയാണ്. ഗുരുതരാവസ്ഥയില് കഴിയുന്ന രോഗികള്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാല്, അവരുടെ നിലയെക്കുറിച്ച്‌ ഡോക്ടര്മാര് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്

facebook twitter